ചേര്‍ത്തല: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ഹോളിഫാമിലി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹോളിഫാമിലി എച്ചഎസ്എസ് പ്രിൻസിപ്പൽ ലിസ് കുര്യൻ സ്വാഗതം പറഞ്ഞു.
മുഹമ്മ പോലീസ് സബ് ഇൻസ്പെക്ടർ റിയാസ്, യുവസംരംഭക അഞ്ജന ഷാജി, മദർ തെരേസ ഹൈസ്കൂൾ മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ, എൻഎസ്എസ് ജില്ലാ പ്രോഗ്രാം കൺവീനർ ജി. അശോക് കുമാർ, ആലപ്പുഴ ക്ലസ്റ്റർ കൺവീനർ മുഹമ്മദ് ഹാഫിസ്, മദർ തെരേസ ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ് മെയ്മോൾ ജോസഫ്, ഹോളിഫാമിലി സ്കൂൾ പിടിഎ പ്രസിഡന്റ് ജാക്സൺ മാത്യു, മെംബർമാരായ സി.ജെ. നീതു, സുനി ഷാജി എന്നിവർ പ്രസംഗിച്ചു.